Banner Ads

നിരോധിത വൈദ്യുതി വെളിച്ചത്തിൽ മത്സ്യബന്ധനം നടത്തിയ ;ബോട്ടുകൾക്ക് പിഴ

മംഗളൂരു: കടലിൽ അനധികൃതമായി നിരോധിത രീതിയിൽ വൈദ്യുതി വെളിച്ചത്തിൽ മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ബോട്ടുകൾക്ക് അധികൃതർ പിഴ ചുമത്തി.ഗംഗോളി മത്സ്യബന്ധന തുറമുഖത്ത് പ്രത്യേക പരിശോധന നടത്തിയാണ് ബോട്ടുകൾ പിടികൂടിയത്.

ഉഡ്വപ്പി ജില്ലാ ഫിഷറീസ് ജോയിന്റ് ഡയറക്ടറാണ് ബോട്ട് ഉടമകൾക്ക് 16,000 രൂപ പിഴ ചുമത്തിയത്. ലൈറ്റ് ഫിഷിംഗിനായി ജനറേറ്റർ ഘടിപ്പിച്ച മറ്റൊരു ബോട്ടും കണ്ടെത്തി ഉടമക്ക് 5000 രൂപ പിഴ ചുമത്തി. നിരോധിത മത്സ്യബന്ധന രീതിക്ക് ഉപയോഗിച്ചിരുന്ന ജനറേറ്റവും ലൈറ്റിംഗ് ഉപകരണങ്ങളും ബോട്ട് വിട്ടുകൊടുക്കുന്നതിന് മുമ്‌ബ് നീക്കം ചെയ്തു.

നിയമവിരുദ്ധ ലൈറ്റ് ഫിഷിങ്ങും ബുൾ ട്രോളിങ്ങും തടയുന്നതിനായി ഫിഷറീസ് വകുപ്പിലെയും തീരദേശ സുരക്ഷാ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ഫ്ലൈയിംഗ് സ്ക്വാഡ് രൂപവത്കരിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി മാൽപെ ഗംഗോളി തുറമുഖങ്ങളിൽ സംഘം തുടർച്ചയായ പരിശോധനകൾ നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *