
ദില്ലി : ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ വെടിവെയ്പ്പിൽ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ ദുലാർചന്ദ് യാദവ് കൊല്ലപ്പെട്ടു. പാറ്റ്നയിലെ മൊകാമ മേഖലയിൽ വാഹന റാലി കടന്നുപോകുന്നതിനിടെ കാറിൽ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
വാഹന റാലിക്കിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ജെഡിയു സ്ഥാനാർത്ഥിയും പ്രവർത്തകരുമാണെന്ന് ജൻ സുരാജ് പാർട്ടി ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.