Banner Ads

എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ

ഇടുക്കി: തൊടുപുഴ കാർഷിക വികസന ബാങ്കിലെ ജീവനക്കാരനാണ് പിടിയിലായ റെസിൻ. രണ്ടുമാസമായി അവധിയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താനാണ് 34 ഗ്രാം രാസലഹരിയുമായി തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പെരുമ്പള്ളിച്ചിറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് റെസിൻ പിടിയിലായത്.കൊച്ചിയിൽ നിന്ന് വാങ്ങിയ എംഡിഎംഎ തൊടുപുഴയിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവരികയായിരുന്നു. ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. പത്തുവര്ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് റെസിനെതിരെ കേസ്സെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *