ന്യൂദല്‍ഹി:സാധാരണ പ്രതിരോധ കുത്തിവയ്‌പ്പുകളുടെ ഇലക്‌ട്രോണിക് വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി വികസിപ്പിച്ച യു-വിന്‍ പോര്‍ട്ടലും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. നിലവില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ വരുന്ന വിപുലീകൃത പദ്ധതിയാണിത്.പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.വിപുലീകരിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതില്‍ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, വിപുലീകരിച്ച പദ്ധതി പ്രകാരം, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടുമ്ബോള്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
70 വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ലക്ഷ്യം. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നല്‍കുന്ന വാക്സിനേഷന്റെ സ്ഥിരമായ ഡിജിറ്റല്‍ റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനാണ്യു-വിന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്