Banner Ads

ആറ്റുകാൽ പൊങ്കാല ;മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന്, കെ.സുരേന്ദൻ

തിരുവനന്തപുരം: മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദൻ. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമായ മാർച്ച് 12ന് കണ്ണൂർ തിരുവനന്തപുരം (12081) മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയിന്റനൻസ് വർക്ക് കാരണം സർവീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു.

ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്ന് കെ.സുരേന്ദൻ റെയിൽവെ സഹമന്ത്രിയോട് അഭ്യർത്ഥിച്ചു സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകിയെത്തും. ഇതിനാൽ സ്പെഷ്യൽ ട്രെയിനുകൾ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *