തൃപ്രയാർ എളേടത്ത് പാണ്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഷിബു (48) വലപ്പാട് പോലീസിന്റെ പിടിയിലായി. പെരിങ്ങോട്ടുകര അറക്കൽ വീട്ടിൽ ഷിബു വെള്ളിയാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരം തകർക്കാൻ ശ്രമിച്ചത്.
ഇയാൾക്കെതിരെ വാടാനപ്പള്ളി, വലപ്പാട്, മതിലകം പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിൽ എട്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ സബ് ഇൻസ്പെക്ടർ ആന്റണി ജിമ്പിൾ, സി.പി.ഒ.മാരായ സന്ദീപ്, സോഷി എന്നിവരും ഉണ്ടായിരുന്നു.