കണ്ണൂർ: പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം സംഭവത്തിൽ 5 പേർ അറസ്റ്റിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ എട്ട് സിപിഎമ്മുകാരാണ് പ്രതികൾ. ബിജെപി പ്രവർത്തകനായ കൊല്ലമ്ബറ്റ സ്വദേശി ഷൈജുവിനെയും മറ്റു നാലു പേരെയും ആക്രമിച്ച സംഭവത്തിലാണ് സിപിഎം പ്രവർത്തകരായ അജാസ്, അജിത്ത്. വിപിൻ, രജിത്ത്, ഷിബു എന്നിവർ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ അമ്മാസ് കൊടുവാൾ ഉപയോഗിച്ച് ഷൈജുവിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചെന്നാണ് ആരോപണം. ബാക്കിയുള്ളവർ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ഇനി മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്.
ഷൈജുവും സുഹൃത്തുക്കളും പൊയിലൂർ മുത്തപ്പൻ മടപ്പുരയിലെ ഉത്സവത്തിന് പോകുമ്‌ബോഴായിരുന്നു. സംഭവം വടിവാളും ഇരുമ്ബ് പൈപ്പുമായി എത്തിയ സിപിഎം സംഘം ആക്രമിച്ചെന്നാണ് ആരോപണം. ഷൈജുവിന് തലയ്ക്ക് വെട്ടേൽക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേർക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. വെട്ടേറ്റ ഷൈജു തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്