കൊച്ചി:കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭാസ നിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്.
100 ഒന്നാം ക്ലാസിൽ എത്തുന്ന 99% ത്തിലധികം കുട്ടികളും പത്താം ക്ലാസിൽ എത്തുന്നു. തുടർ പഠനത്തിലെ ശരാശരിയിൽ കേരളം വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ദേശീയ ശരാശരി 63 ശതമാനം മാത്രമാണ്. 99.01 സ്കൂളുകളിലും ആധുനിക സൗകര്യങ്ങളുണ്ട്. 91 ശതമാനം സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യമുണ്ട്.
ഭൗതീക സാഹചര്യത്തിലും കേരളം ഒന്നാമതാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടിൽനിന്നാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണം. ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുവാനാണ് പരിശ്രമം.
സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടായാൽ അത് കണ്ട് ആഹ്ലാദിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്നും മന്ത്രി വ്യക്തമാക്കി .