Banner Ads

ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം

കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനു ഇരയായത്.രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റയും സ്റ്റീവും. ഇതിനിടെയാണ് ആക്രമണം നടന്നത്. താമസ സ്ഥലത്തിന് രണ്ട് കീലോമീറ്റര്‍ അകലെ കഴിഞ്ഞപ്പോൾ രണ്ടംഗ സംഘം തങ്ങളുടെ വാഹനത്തെ പിന്തുടർന്ന് മറികടന്നതായി അനൂപ് പറഞ്ഞു.

ഇവര്‍ തൊട്ടുമുന്നില്‍ പോയ ബലേനോ കാറിനെ തടഞ്ഞുനിര്‍ത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയ്യാറായില്ല. അക്രമികള്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ കാര്‍ ഓടിച്ച്‌ അവര്‍ വേഗത്തിൽ രക്ഷപ്പെട്ടുകയായിരുന്നു. ഇതോടെ അക്രമികള്‍ തങ്ങളെ ലക്ഷ്യംവെച്ചുവെന്ന് അനൂപ് പറഞ്ഞു.ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.ഗ്ലാസ് പൊട്ടി മകന്റെ തലയില്‍ തറച്ചു കയറി.

മകന്റെ തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഉണ്ടെന്ന് അനൂപ് പറഞ്ഞു.അനൂപിന്റെയും ഭാര്യയുടെയും പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *