പാലക്കാട്: റാപ്പർ വേടന്റെ പരിപാടിയിൽ നിയന്ത്രിക്കാൻ കഴിയാത്ത തിക്കും തിരക്കും,പൊലീസ് ലാത്തി വീശി നിരവധി പേർക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘാടകർക്കെതിരെയും തിരക്ക് നിയന്ത്രിതമായപ്പോൾ പൊലീസ് ലാത്തി വീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി പരിപാടിക്കിടെ പരിക്കേറ്റ മുഴുവൻ പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാൽ മൂന്നാംവരവ് 2.0 എന്ന പേരിലാണ് സംഗീത പരിപാടി.സൗജന്യമായിട്ടായിരുന്നു പ്രവേശനം