ഭോപ്പാൽ :രഘോഗറിലെ ജൻജലി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്.എൻ ഡി ആർ എഫും എസ് ഡി ആർ എഫും നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് സുമിത മീന എന്ന കുട്ടിയെ പുറത്തെടുത്തത്. 140 അടിയോളം താഴ്ചയിലേക്കു വീണ കുഴൽക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കാണാതായ കുട്ടിയെ അന്വേഷിച്ചെത്തിയ കുടുംബമാണ് കുട്ടി കുഴൽക്കിണറിൽ വീണതായി കണ്ടെത്തിയത്.എസ് ഡി ആർ എഫ് സംഘം സ്ഥലത്തെത്തി കുട്ടിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു. 16 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്