Banner Ads

അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ; കാട്ടാന

തൃശൂർ: എണ്ണപ്പനയിൽനിന്ന് പട്ട തിന്ന ആനയെ പോലീസുകാർ തന്നെ ശബ്ദം വച്ച് കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തുന്നത്.ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാനയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിയത്.അതേസമയം, പാലപ്പിള്ളിയിൽ ജനവാസമേഖലയിൽ രാത്രി കടുവയിറങ്ങി. റോഡു മുറിച്ചു കടന്ന് കശുമാവിൻ തോട്ടത്തിലേക്ക് കടുവ ചാടിയതായി വഴിയാത്രക്കാർ പറയുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.കെഎഫ്ആർഐക്ക് സമീപമാണ് കടുവ വന്നത്.കൂടാതെ പാലപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *