
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും, അതിന്റെ പേരിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് ഫോട്ടോ എടുത്തു എന്നതിനാലല്ല, മറിച്ച് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അറിവോടെയാണ് പോറ്റി ശബരിമലയിലേക്ക് അയക്കപ്പെട്ടതെന്നും, ഇതിന് തെളിവുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.