Banner Ads

ആൻ്റിബയോട്ടിക് പ്രതിരോധം വർധിക്കുന്നു; വിൽപനയിൽ നിയന്ത്രണം വേണമെന്ന് ICMR

കൊച്ചി : ഇന്ത്യയിൽ വർധിച്ചുവരുന്ന ആൻ്റിബയോട്ടിക് പ്രതിരോധം തടയുന്നതിനായി ആൻ്റിബയോട്ടിക്കുകളുടെ വിൽപനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) രംഗത്ത്. ഇത് സംബന്ധിച്ച് ഐസിഎംആർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്കും (ഡിസിജിഐ) കത്തയച്ചു.

ആൻ്റിബയോട്ടിക് പ്രതിരോധം ഉണ്ടാക്കുന്നതായി കണ്ടെത്തിയ ചില മരുന്നുകൾ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മാത്രം വിൽക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കത്തിൽ ഐസിഎംആർ ആവശ്യപ്പെട്ടു. അനാവശ്യമായി ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തടയുക, അതുവഴി രോഗങ്ങളിൽ മരുന്നുകൾ ഫലിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് ഈ നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.