Banner Ads

പറശ്ശിനിക്കടവിൽ ഇനിയൊരു വിസ്മയ കാഴ്ച! ആരെയും അമ്പരപ്പിക്കുന്ന കൂറ്റൻ ചുവർശില്പം ഒരുങ്ങുന്നു

കണ്ണൂർ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ ഭക്തർക്കായി പുതിയൊരു ദൃശ്യവിസ്മയം കൂടി ഒരുങ്ങുന്നു. പറശ്ശനി ടൂറിസ്റ്റ് ഹോം ഉടമകളായ രമേശന്റെയും ശശിയുടെയും ദീർഘകാലത്തെ ആഗ്രഹമാണ് മുത്തപ്പൻ-തിരുവപ്പന ചുവർശില്പത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. മുത്തപ്പന്റെ കൈപിടിച്ച് മുന്നോട്ട് നീങ്ങുന്ന തിരുവപ്പനയുടെ അതിമനോഹരമായ രൂപമാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്.

പ്രശസ്ത ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് ഈ ബൃഹദ് ശില്പം പൂർത്തിയായത്.ആദ്യം കളിമണ്ണിൽ രൂപപ്പെടുത്തിയ ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത ശേഷം ഫൈബറിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ഒറിജിനൽ ലുക്ക് തോന്നിപ്പിക്കുന്ന അക്രിലിക് കളറുകളാണ് ശില്പത്തിന് നൽകിയിരിക്കുന്നത്.മൂന്ന് മാസമെടുത്താണ് ഈ വിസ്മയ ശില്പത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

വിനേഷ്, സുരേഷ്, ഷൈജിത്ത്, ബാലൻ, അഭിജിത്ത്, അർജുൻ എന്നിവരും ശില്പി ഉണ്ണി കാനായിക്കൊപ്പം പ്രവർത്തിച്ചു.ഫെബ്രുവരി 23-ന് രാവിലെ 11 മണിക്ക് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ശില്പം അനാച്ഛാദനം ചെയ്യും. ഇനി പറശ്ശിനിക്കടവിൽ എത്തുന്ന ഓരോ ഭക്തനും ഈ കൂറ്റൻ തിരുവപ്പന വെള്ളാട്ടം ശില്പം കണ്ട് വണങ്ങാൻ സാധിക്കും.