Banner Ads

കണ്ണൂരിൽ അങ്കണവാടി വർക്കർക്ക് ; തേനീച്ച ആക്രമണത്തിൽ പരിക്ക്

കണ്ണൂർ: കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമാനത്തിനു ഇരയായത്. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഫോണിൽ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയവും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *