Banner Ads

അങ്കണവാടി കുട്ടികൾ ഇനി ഭക്ഷണം കഴിക്കും, വയറുനിറയെ; രുചിയുള്ള വിഭവങ്ങളുമായി സർക്കാർ

മലപ്പുറം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി രുചികരമായ വിഭവങ്ങൾ ഒരുങ്ങും. പുതുക്കിയ മാതൃകാമെനു സെപ്തംബർ എട്ട് മുതൽ നടപ്പാക്കും. പ്രീ സ്കൂ‌ൾ കുട്ടികളിലെ പോഷക നിലവാരം ഉയർത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐസിഡിഎസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ സംഘടിപ്പിച്ചു.ജില്ലയിലെ 29 ഐസിഡിഎസുകളിൽ നിന്നായി സിഡിപിഒ, ഐസിഡിഎസ് സൂപ്പർവൈസർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങി 116 പേർ പരിശീലനത്തിൽ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വിഭവങ്ങളാണ് പുതുക്കിയ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.