Banner Ads

പൊന്നിൻ കുടം സമർപ്പിച്ചു; തളിപ്പറമ്പ് രാജരാജേശ്വരന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനി

തളിപ്പറമ്പ് : റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ച് അനുഗ്രഹം തേടി. ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപയുടെ ചെക്ക് ആനന്ദ് അംബാനി ദേവസ്വം അധികൃതർക്ക് കൈമാറി.

ക്ഷേത്ര ഗോപുര പുനർനിർമ്മാണം, പാർക്കിംഗ് ഗ്രൗണ്ട്, ഹെലിപാഡ് എന്നിവയുൾപ്പെടെയുള്ള 12 കോടി രൂപയുടെ വികസന പദ്ധതികൾ ദേവസ്വം അദ്ദേഹത്തിന് മുന്നിൽ സമർപ്പിച്ചു. പദ്ധതികൾക്കായി പത്ത് കോടി രൂപ കൂടി നൽകാമെന്ന് ആനന്ദ് അംബാനി ഉറപ്പുനൽകിയതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു.