Banner Ads

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചുവീണ് ;വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പൂവത്തൂർ സ്വദേശി നളിനി (74) മരിച്ചു. ഇന്ന് രാവിലെ 10.14 ഓടെ പൂവത്തൂരിലേക്കുള്ള ജോണീസ് ബസ്സിലായിരുന്നു അപകടം.

പൂച്ചക്കുന്ന് സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറിയ നളിനി ആദ്യം ഡ്രൈവറുടെ പുറകിലെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്നു. പിന്നിലേക്ക് സീറ്റുകളുണ്ടെന്ന് കണ്ടക്ടർ പറഞ്ഞതിനെത്തുടർന്ന് അങ്ങോട്ട് നീങ്ങുന്നതിനിടെ ബസ് വളവ് തിരിഞ്ഞു.

ഈ സമയം ബാലൻസ് തെറ്റി വാതിലിനടുത്ത് വീഴുകയും വാതിൽ തുറന്ന് നളിനി തലയിടിച്ച് പുറത്തേക്ക് വീഴുകയുമായിരുന്നു.ഉടൻ തന്നെ ബസ് നിർത്തി ജീവനക്കാർ നളിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.