
പത്തനംതിട്ട : സിപിഎം ഭരണസമിതിക്ക് കീഴിലുള്ള അടൂർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാങ്കിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും ഇത് തന്റെ മേൽ കെട്ടിവെക്കാൻ പാർട്ടിക്കാരായ ബോർഡ് അംഗങ്ങൾ ശ്രമിക്കുന്നുവെന്നും ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള തുറന്നു പറഞ്ഞു.
മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമര പിള്ള പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് ഈ വെളിപ്പെടുത്തൽ. അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.