
തിരുവനന്തപുരം : തന്റെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന കോൺഗ്രസ് ആരോപണത്തിനെതിരെ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസ് തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും കള്ളം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബെംഗളൂരുവിലെ 200 കോടി വിലവരുന്ന വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ നൽകിയില്ലെന്ന കോൺഗ്രസിന്റെ പരാതിയെ രാജീവ് ചന്ദ്രശേഖർ തള്ളി. വസ്തുതകൾ വളച്ചൊടിച്ച് തന്നെ വരത്തൻ എന്ന് വിളിക്കുന്നവർ സ്വന്തം പാർട്ടിയുടെ ചരിത്രം പരിശോധിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന മന്ത്രി വി ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.