Banner Ads

അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ ; ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: ഏഴാം ക്ലാസ് മുതൽ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പ്രതികളിൽ ചിലരുമായി പെൺകുട്ടി സമൂഹ മാധ്യമങ്ങൾ വഴിയാണ് പരിചയപ്പെട്ടതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ആറ് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.സംഭവത്തിൽ ഒൻപത് പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പതിനേഴുകാരി പീഡന വിവരം തുറന്നു പറഞ്ഞത്.

അതേസമയം പത്തനംതിട്ടയിൽ കായിക വിദ്യാർഥിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 57 പേരാണ് അറസ്റ്റിലായത്. ഈ കേസിൽ ദേശീയ പട്ടികജാതി കമ്മീഷനും നേരിട്ട് ഇടപെട്ടിരുന്നു. ഡി.ജി.പിയും ചീഫ് സെക്രട്ടറിക്കും നൽകിയ റിപ്പോർട്ട് പരിശോധിക്കാൻ കമ്മീഷൻ ഡയക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ പത്തനംതിട്ടയിൽ എത്തും.മൂന്ന് പേർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. ഇതിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കായി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.പ്രതികളിൽ അഞ്ച് പേർക്ക് 18 വയസ്സിൽ താഴെയാണ് പ്രായം. കേസിൽ ആകെ 60 പ്രതികളാണുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *