Banner Ads

കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറല്‍ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും

തിരുവനന്തപുരം: ജാർഖണ്ഡ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും ഗവർണർക്ക് മാറ്റം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.നാവിക സേന മുൻ മേധാവി കൂടിയായ ദേവേന്ദ്ര കുമാർ നിലവില്‍ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. പുതിയ ജമ്മു കശ്മീർ ലെഫ്റ്റനന്റ്ഗവർണറായി റാം മാധവ് എത്തിയേക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവർക്കും മാറ്റം ഉണ്ടായേക്കും.

 

Leave a Reply

Your email address will not be published. Required fields are marked *