തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.മലപ്പുറം, അമരംബലം മാമ്ബോയിൽ സ്വദേശി ബൈജു വികെ (46) ആണ് അറസ്റ്റിലായത്.മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായുംസ്ത്രീത്വത്തെ പൊതുജനമധ്യത്തിൽ മാനഹാനി വരുത്തി എന്നതുമാണ് കേസ്.
ചാണക്യ ന്യൂസ് ടിവി എന്ന പേരിൽ ഓൺലൈൻ ചാനലും നിരവധി ഫേസ്ബുക്ക് പേജുകളും പ്രതിയായ ബൈജു വി കെ കൈകാര്യം ചെയ്യുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ അമരമ്ബലം പെരിന്തൽമണ്ണ മഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ നേരത്തെയും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വിവരം.തിരുവന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ. വിജയ് ഭരത് റെഡ്ഡി ഐപിഎസിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്