
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു പാലക്കാട് ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് സമീപം അപകടം.സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികില്‍സയിലിരിക്കെയാണ് മരണം.മായന്നൂര്‍ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച് എസ് സ്‌കൂള്‍ കായിക അധ്യാപകന്‍ എം സുധീഷ് ആണ് കൃഷ്ണ ലതയുടെ ഭര്‍ത്താവ്.