എറണാകുളം : സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൂത്താട്ടുകുളം കോതോലിപ്പീടികയിലാണ് സംഭവം. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റ രണ്ട് ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.