തിരുവനന്തപുരം: ഭീഷണിപ്പെടുത്തി എബിവിപി പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്.തിരുവനന്തപുരം ധനുവച്ചപുരം കോളജിലെ ഡിഗ്രി വിദ്യാർഥി ദേവചിത്തിന് മർദനമേറ്റ സംഭവത്തിൽ ആറു പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
മർദനമേറ്റ വിദ്യാർഥി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.15 വിദ്യാർഥികൾ ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്ന് ദേവചിത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.