തിരുനെൽവേലി: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചിരവ ഉപയോഗിക്കുമ്ബോളാണ് 35കാരിക്ക് ഷോക്കേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചതായാണ് വിവരം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35കാരിയായ മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ 35കാരിയുടെ ഭർത്താവിന്റെ പരാതിയിൽ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.യുവതിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി