Banner Ads

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂങ്കില്‍മട സ്വദേശി ആറുച്ചാമി(45)യെ പൊലീസ് പിടികൂടി. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു.

സന്തോഷ് ഒറ്റയ്ക്കാണ് താമസം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് നടത്തിയ തിരച്ചിലാണ് അർദ്ധരാത്രിയിൽ ഇയാൾ പിടിയിലായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആറുച്ചാമിയുടെ ഭാര്യയാണ് കൊലപാതക വിവരം പൊലീസിൽ അറിയിക്കുന്നത്.

പൊലീസ് എത്തിയപ്പോൾ സന്തോഷ് മരിച്ച നിലയിലായിരുന്നു. സന്തോഷും ആറുച്ചാമിയും തമ്മിലുണ്ടായ ഏറെ നേരത്തെ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. ആറുച്ചാമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിൻ്റെ പിടിയിലായത്.

പാലക്കാട് തൃത്താലയിലാണ് സംഭവം. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് സുൽത്താൻ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താ റാഫിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഞങ്ങാട്ടിരിയിലെ വീടിന് സമീപത്ത് നിന്നും സുൽത്താഎൻ റാഫിയുടെ മൊബൈൽ ഫോൺ ആവുകയും ഇത് പോലീസ് കണ്ടെത്തുകയും ചെയ്തു.

ഇയാൾ ഇടയ്ക്ക് വീട്ടിൽ വന്നു പോകാറുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. വീട്ടിൽ രഹസ്യ അറയുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേറ്റ് ചെയ്ത് നടത്തിയ പരിശോധനയിലാണ് പോലീസ് സുൽത്താന്റെ വീടു വളഞ്ഞു. തുടർന്ന് നടന്ന പരിശോധനയിലാണ് ചുമരിനോട് ചാരിവച്ച അലമാരിയിൽ നിന്നും വീടിൻറെ മച്ചിലുള്ള രഹസ്യ അറയിലേക്ക് ഉള്ള വഴി കണ്ടെത്തിയത്. മച്ചിന് മുകളിൽ ഒളിച്ചിരിക്കുന്ന പ്രതി സുൽത്താൻ റാഫിയെ പോലീസ് പിടികൂടുകയായിരുന്നു.