ചെങ്ങമനാട് : സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി ദീപക്കാണ് (30) മരണപ്പെട്ടത്. അങ്കമാലി അത്താണി കാരയ്ക്കാട്ടുകുന്ന് റോഡിൽ പൂക്കൈത ഭാഗത്ത് 200 മീറ്റർ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
അത്താണിഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന ദീപകിനെ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സിനിമ മേഖലയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ദീപക്. അവിവാഹിതനാണ്.