Banner Ads

പാലായിൽ പൂക്കടയിൽ യുവാവിനെ; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം: പാലാ കൊട്ടാരമറ്റത്ത് പൂക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിത്താനം സ്വദേശി രതീഷ് (35) ആണ് മരിച്ചത്. കൊട്ടാരമറ്റത്തെ ആർ.വി. ജംഗ്ഷനിലുള്ള പൂക്കടയിലെ ജീവനക്കാരനാണ് ഇദ്ദേഹം.ഇന്ന് രാവിലെ കടയുടെ ഉടമസ്ഥനാണ് രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രതീഷിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു