Banner Ads

പാടവരമ്പിൽ നിർത്തിയിട്ട വാഹനം പൂർണ്ണമായും കത്തിനശിച്ചു; തീപിടിത്ത കാരണം ദുരൂഹം

പാലക്കാട് : മുടപ്പല്ലൂർ കറാംപാടത്ത് പാടവരമ്പിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി പൂർണമായും കത്തി നശിച്ചു. ചിറ്റിലഞ്ചേരി കൊടിയങ്ങാട് സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. 24 ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്.

വ്യാഴാഴ്ച രാത്രി 6 മണിക്ക് പണി കഴിഞ്ഞ് നിർത്തിയിട്ട് പോയ ഹിറ്റാച്ചി രാത്രി 11 മണിയോടെയാണ് തീപിടിച്ചതായി പ്രദേശവാസികൾ അറിയുന്നത്. നാട്ടുകാർ ചേർന്ന് തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റാരെങ്കിലും തീയിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാടവരമ്പിലെ ചെളി മാറ്റുന്ന ജോലിക്കായി കഴിഞ്ഞ ദിവസമാണ് ഹിറ്റാച്ചി ഇവിടെ എത്തിച്ചത്. ഇന്നലത്തെ പണി പൂർത്തിയാക്കി ഡ്രൈവർ നിർത്തിയിട്ട് പോയതായിരുന്നു. ഇന്ന് രാവിലെ വീണ്ടും പണിക്കായി പാടത്തെത്തിയപ്പോഴാണ് വാഹനം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.