Banner Ads

തൃശൂരിൽ പനി ബാധിച്ച് ; ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു

തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച് ; ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു.പെരിഞ്ഞനം നാലാം വാർഡ് തോട്ടപ്പുറത്ത് ബാലന്‍റെ മകൻ പ്രണവ് (19) ആണ് മരണപ്പെട്ടത്. എലിപ്പനി ആണെന്നാണ് സംശയിക്കുന്നത്. പി വെമ്പല്ലൂർ അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർഥിയും എസ്.എഫ്ഐ നേതാവുമാണ്.

ഒരാഴ്ച മുൻപാണ് പ്രണവിന് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്.മെയ് രണ്ടിനും ഇതിന് ശേഷവുമായി രണ്ട് തവണ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേതമാകാഞ്ഞതിനാൽ , ആറാം തിയതി പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചത് . ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു 19 കാരന്‍റെ മരണം. നാട്ടിലെ പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്നു പ്രണവ്. അമ്മ: കമല. സഹോദരങ്ങൾ: പ്രവീൺ, പ്രശാന്ത്, ശാലിനി.

Leave a Reply

Your email address will not be published. Required fields are marked *