
കൊച്ചി: ഇനി പ്രീതിയാ ഇരിപ്പിടം,കേരളത്തിൽ ലോ കോളേജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റിന് അനുമതി നൽകൺ തീരുമാനിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഹൈകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ നേരത്തേ കോടതി നിർദേശം നൽകിയതിനെത്തുടർന്ന് ബാർ കൗൺസിൽ പ്രത്യേക യോഗം ചേർന്ന് അനുമതി നൽകുകയായിരുന്നു.
കോഴിക്കോട് ഗവ. ലോ കോളജിൽ 2025 26 അധ്യയന വർഷത്തെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എൽഎൽ.ബി കോഴ്സിലെ പ്രവേശനത്തിന് ട്രാൻസ്മെൻഡർ വിഭാഗത്തിലുള്ളവർക്ക് സംവരണം ആവശ്യപ്പെട്ട് കോഴിക്കോട് ചൊവായൂർ സ്വദേശി ഈസായ് ക്ലാര. നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2025 26 അക്കാദമിക് വർഷം മൂന്ന് അഞ്ച് വർഷ എൽഎൽ.ബി കോഴ്സുകൾക്ക് രണ്ടുവീതം സീറ്റുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ലഭിക്കും. ഹരജി വെള്ളിയാഴ്ച ജസ്റ്റിസ് വിജി. അരുൺ വീണ്ടും പരിഗണിക്കും.