Banner Ads

ആലുവയിൽ ആക്രിക്കട കത്തിനശിച്ചു; ആറ് ഫയർ യൂണിറ്റുകളെത്തി തീയണച്ചു, ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി : ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിൽ വൻ തീപ്പിടുത്തം. ഇന്ന് (ഡിസംബർ 30, ചൊവ്വ) വൈകിട്ട് 5.10 ഓടെയാണ് അപകടമുണ്ടായത്. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. ആക്രിക്കടയുടെ സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് പിടിച്ച തീ കടയിലേക്ക് പടരുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റടിച്ചതോടെ തീ നിയന്ത്രണാതീതമായി ആളിപ്പടർന്നു.

തുടർന്ന് ഫയർഫോഴ്സിന്റെ ആറോളം യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. ആക്രിക്കടയിലുണ്ടായിരുന്ന വൻതോതിലുള്ള സാധനങ്ങൾ കത്തിനശിച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്‍റെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെ വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശുന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതൽ ഉണ്ടായിരുന്നത്.