Banner Ads

കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

കൊല്ലം : കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ പോലീസ് പിടിയിലായി. പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരനാണ് അറസ്റ്റിലായത്.

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പോലീസ് കേസെടുത്തത്. രണ്ട് വർഷത്തോളമായി പെൺകുട്ടി ഇയാളുടെ പീഡനത്തിന് പീഡനത്തിനിരയായി എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.