Banner Ads

പുത്തൻ നമ്പറും ചീറ്റി; സ്വെറ്ററിനുള്ളിൽ ‘രഹസ്യ അറ’യുണ്ടാക്കി കഞ്ചാവ് കടത്ത്, വാളയാറിൽ യുവാവ് കുടുങ്ങി!

പാലക്കാട് : സ്വെറ്ററിനുള്ളിൽ രഹസ്യ അറ ഉണ്ടാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലാണ് സംഭവം.കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന KSRTC ബസിൽ നടത്തിയ പരിശോധനയിലാണ് സ്വെറ്ററിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പിടികൂടിയത്.

കഞ്ചാവ് കടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി ഹൈദർ അലിയെ വാളയാർ ചെക്ക്പോസ്റ്റ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ സ്വെറ്ററിലേ അറയിൽ സൂക്ഷിച്ച 505 ഗ്രാം കഞ്ചാവും കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എൻ പ്രേമാനന്ദ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ശ്രീജി ബി ജെ, സി വി രാജേഷ് പ്രിവന്റിവ് ഓഫീസർമാരായ ബിനു. പി, സന്തോഷ്. S, സിവിൽ എക്സൈസ് ഓഫീസർ സതീഷ് എൻ, പ്രദീപ്.സി സി എന്നിവർ പങ്കെടുത്തു.