കണ്ണൂർ: കണ്ണൂർ പ്രാപ്പോയിൽ മുളപ്രയിൽ ഒരാളെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജുവാണ് മരിച്ചത്. രാവിലെ മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് ചെറുപുഴ പോലീസും ഫയർഫോഴ്‌സും എത്തി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. മരണകാരണം വ്യക്തമല്ല, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.