Banner Ads

വൻ ദുരന്തം ഒഴിവായി: ഓടിക്കൊണ്ടിരുന്ന തമിഴ്‌നാട് ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പുക ഉയർന്നു.

സത്രപ്പടി: ഓടിക്കൊണ്ടിരുന്ന തമിഴ്നാട് സർക്കാർ ബസ് ടയർ പഞ്ചറായി പുക ഉയർന്നു. കനത്ത പുക ഉയർന്നതോടെ പരിഭ്രാന്തനായ ഡ്രൈവർ വാഹനം നിർത്തി കഞ്ചിക്കോട് ഫയർ സ്റ്റേഷനിലേക്ക് സഹായത്തിന് വിളിച്ചു. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ് സത്രപ്പടി സ്റ്റോപ്പിലെ ഐടിഐക്ക് മുന്നിൽ വച്ചാണ് വലതുവശത്തെ ടയർ പഞ്ചർ ആവുന്നത്.

ഫയർഫോഴ്സ് എത്തി പരിശോധിക്കുമ്പോൾ ടയറിന് അകത്തുനിന്ന് ചെറിയതോതിൽ തീ ഉയരുന്നതും കണ്ടു. ടയറിന്റെ റിം ഉം ടയറും ചൂടുപിടിച്ചിരുന്നു. ഉടൻതന്നെ വെള്ളമൊഴിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. അപകടസാധ്യത മുന്നിൽകണ്ട് യാത്രക്കാരെ ഇറക്കി നിർത്തിയിരുന്നു. പിന്നീട് ഇവരെ മറ്റൊരു ബസ്സിൽ പാലക്കാട്ടേക്ക് കയറ്റിവിട്ടു