Banner Ads

ബാലുശേരിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട്, ബാലുശ്ശേരി കോക്കല്ലൂർ ആശുപത്രിക്ക് സമീപമുള്ള ശ്രീനിധി ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധ വുമായി രംഗത്ത്. ബാലുശ്ശേരി സ്വദേശിയായ ഷൈലജയും കുടുംബവും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ ഫ്രീസറിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു. പരാതി നൽകിയിട്ടും ഹോട്ടൽ തുടർന്നും പ്രവർത്തിക്കുന്നതിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ അധികൃതർ ഇടപെട്ട് നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.