Banner Ads

കണ്ണൂരിൽ വൻ തീപ്പിടുത്തം; തോട്ടട കിഴുന്നയിൽ ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.

കണ്ണൂർ: തോട്ടട കുറ്റിക്കകം ഉറുമ്പച്ചൻ കോട്ടത്തിന് സമീപത്തെ ചാക്ക് ഗോഡൗണിൽ വൻ തീപിടുത്തം. വിജയ് എന്നയാളുടെ ഉടമസ്ഥതയിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഗോഡൗണാണ് പൂർണ്ണമായും കത്തിനശിച്ചത്. ബുധനാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം.പാറക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഗോഡൗണിന് തീപിടിച്ചതോടെ ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും ചാമ്പലായി.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഗോഡൗണിന് തൊട്ടടുത്തുള്ള സോഫാ നിർമ്മാണ കമ്പനിക്കും തീപിടുത്തത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വിവരം ലഭിച്ചയുടൻ കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.സമയബന്ധിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.