കൊച്ചി : ദുർമന്ത്രവാദത്തിന്റെ മറവില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ജോത്സ്യൻ പിടിയിലായി. തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദാണ് അറസ്റ്റിലായത്. പാലാരിവട്ടം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണിലാണ് സംഭവം. സമൂഹമാദ്ധ്യമത്തിലെ പരസ്യം കണ്ട് കൊണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെടുന്നത്. കുടുംബപ്രശ്നം പരിഹരിക്കായിരുന്നു പൂജ നടത്തിയത്.
തൃശൂരിലുള്ള കേന്ദ്രത്തില്‍ മേയില്‍ പൂജ നടത്തി. എന്നാല്‍ ഇതിൽ നിന്ന് ഫലം കണ്ടില്ലെന്നും പറഞ്ഞാണ് യുവതിയെ കൊച്ചിലേക്ക് വിളിച്ചുവരുത്തുന്നതും പീഡിപ്പിക്കുന്നതും. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.