Banner Ads

വിശ്വാസത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കം തീർന്നു; കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ മാറ്റം വരുത്തി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ മാറ്റങ്ങൾ വരുത്തി വിശ്വാസികൾക്ക് നിർദ്ദേശം നൽകി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് മറിയത്തെ വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന് കത്തോലിക്കാ സഭ വിശ്വാസികളെ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും.

കന്യാമറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ, ക്രിസ്തുവിൻ്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപ്പെടാൻ ഇടയുണ്ട്. എല്ലാ കൃപകളുടെയും മധ്യസ്ഥ എന്ന വിശേഷണവും ഒഴിവാക്കണമെന്ന് സഭ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നിരുന്ന വിവിധ അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് ഈ രേഖ തയാറാക്കിയത്. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ’ തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിക്കുന്നത് തുടരാമെന്നും വത്തിക്കാൻ അറിയിച്ചു.