കൊല്ലം:കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയ്ക്ക്നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം കുന്നത്തൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നതിനിടെ വയോധികയെ യുവാവ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.