പാലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫി ലെ രാഹുല്‍ മാങ്കൂട്ടത്തലിന് വമ്പൻ ജയം.
18,724 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്.രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി.കൃഷ്ണകുമാറാണ്.
എല്‍.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.ക്ക് മണ്ഡലത്തില്‍ ഗണ്യമായി വോട്ട് കുറഞ്ഞു.
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയായിരുന്നു പാലക്കാട്ട് മുന്നിട്ട് നിന്നിരുന്നത്. എന്നാൽ മുന്നേറ്റം അധിക മണിക്കൂറുകളിലേക്ക് കൊണ്ടുപോകാൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തെ മറികടക്കാനും രാഹുലിനായി.17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫി നേടിയിരുന്നത്.