ബെംഗളൂരു: ഉഡുപ്പിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു ദാരുണ സംഭവം.ബ്രഹ്മവാര താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമതയിൽ പെയിന്ററായി ജോലി ചെയ്തിരുന്ന ഗണേഷ് പൂജാരി (42)യാണ് ഭാര്യ രേഖ(27)യെ വെട്ടിക്കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും
അമിത് ഷാമൊബൈൽ ഫോണിൽ റീൽസ് കാണുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശങ്കരനാരായണ പൊലീസ് പരിധിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രേഖ ശങ്കരനാരായണയിലെ ഒരു പെട്രോൾ പമ്പിൽ അറ്റൻഡന്റായി ജോലി ചെയ്തിരുന്നു
രേഖ മൊബൈൽ ഫോണിൽ റീൽസ് കാണുന്നതിൽ ഇടയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. കൊലപാതകം നടന്ന രാത്രിയിൽ ഗണേഷ് പൂജാരി വീട്ടിലെത്തിയപ്പോൾ രേഖ റീൽസ് കാണുന്നത് കണ്ട് ചോദ്യം ചെയ്തു. തർക്കം മൂർച്ഛിക്കുകയും ഗണേഷ് പൂജാരി ഒരു വടിവാൾ ഉപയോഗിച്ച് രേഖയുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു.