Banner Ads

കണ്ണൂരിൽ വിവാഹ വീട്ടിലെ മോഷണo ; പ്രതിയെ പോലീസ് പിടി കൂടി

കണ്ണൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിലെ പ്രതിയെ പോലീസ് പിടി കൂടി. വരന്റെ ബന്ധുവും വേങ്ങാട് സ്വദേശിയുമായ വിപിനിയാണ് പിടിയിലായത്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണം മോഷണം പോയത്. വിവാഹം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസമാണ് സംഭവം. വിവരം പോലിസിൽ അറിയിച്ചതോടെ സ്വർണ്ണം വീട്ടുവരാന്തയിൽ നിന്നു കണ്ടെത്തുകയും ചെയ്തു.പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതി സ്വർണം ഉപേക്ഷിക്കുകയായിരുന്നു. സ്വർണ്ണത്തോടുള്ള അമിത ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതാണ് പ്രതിയുടെ മൊഴി

Leave a Reply

Your email address will not be published. Required fields are marked *