പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ് ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത്. BTS ന്റെയും കൊറിയൻ ഡ്രാമസിന്റെയും വരവോടെ ഇതിനോടുള്ള താല്പര്യം വർധിച്ച് വരുകയാണ്. എന്നാൽ പലർക്കും ബുദ്ധിമുട്ടുള്ള കാര്യവുമാണ് ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഒരു ബംഗ്ലാദേശി വനിത അസാധാരണമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ച് 37 അരി മുത്തുകൾ കഴിച്ച് ലോക റെക്കോർഡുകളാണ് വനിത കൈവരിച്ചിരിക്കുന്നത്.
അവിശ്വസനീയമായ നേട്ടത്തോടെ സുമയ്യ ഖാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2022 ഏപ്രിലിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ ഒരു മിനിറ്റില്‍ 27 അരിമണികള്‍ കഴിച്ച ടെല്ലൻഡ് ലായുടെ മുൻ റെക്കോർഡാണ് അവർ ഒരു മിനിറ്റിനുള്ളിൽ 37 അരിമണികള്‍ കഴിച്ച് തകർത്തത്. 2024 ഫെബ്രുവരി 17-നാണ് ഖാൻ ഈ നേട്ടം കൈവരിച്ചത്.