Banner Ads

കല്ലിയൂരിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം:തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കല്ലിയൂർ സ്വദേശി ബിൻസി(34)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിതകർമസേന അംഗമാണ് ബിൻസി.

ബിൻസിക്കും സുനിലിനും രണ്ട് കുട്ടികളാണുള്ളത്. സമീപവാസിയുടെ കുട്ടികൾ കളിക്കാനായി ഇവരുടെ വീട്ടിൽ എത്തിയപ്പോളാണ് ബിൻസിയെ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഇവരാണ് സംഭവം നാട്ടുകാരെ അറിയിക്കുന്നത്.

തുടർന്ന് നാട്ടുകാരും ബിൻസിയുടെ ഭർത്താവും കൂടിയാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലാണ്.