വയനാട് :മീന്‍മുട്ടി അടഞ്ഞിട്ട് മാസങ്ങള്‍ ഏറെ ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയവിനോദ സഞ്ചാര കേന്ദ്രമായി മാറിയ മീന്‍മുട്ടി അടഞ്ഞുതന്നെ
വനംവകുപ്പിലെ താത്കാലികജീവനക്കാരായിട്ടുള്ള അന്‍പതോളം പേര്‍ക്കും ഇതോടെ ജീവിതവഴിയടഞ്ഞു ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീന്‍മുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. എന്നു തുറക്കുമെന്ന ചോദ്യവുമായി ഇവരും കാത്തിരിക്കുകയാണ്.
തനിമമാറാത്ത പച്ചപ്പിനുള്ളില്‍ സ്വഭാവികമായ കാഴ്ചകള്‍മാത്രമാണ് ഇവിടെയുള്ളത്.ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. ഏതുമഴയത്തും ഇത്തിരി മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍വരെ എത്താന്‍പാകത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.